ബീറ്റസ് ഓഫ് ബഹ്‌റൈൻ വിദ്യാഭ്യാസ സഹായം നൽകി
ബീറ്റസ് ഓഫ് ബഹ്‌റൈൻ "കരുണയുടെ ഹൃദയതാളം " എന്ന ജീവകാരുണ്യ പദ്ധതിയിലൂടെ വയനാട് സ്വദേശി ആയ നഴ്സിംഗ് വിദ്യാർത്ഥിക്കു ഒരു ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നൽകി. ബീറ്റസ് ഓഫ് ബഹ്‌റൈന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ബഹ്‌റൈൻ മാർത്തോമ്മ പാരിഷ് സഹവികാരി റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി നിശ്ചിത തുക വിദ്യാർത്ഥിക്കു വേണ്ടി വി ഫോർ വയനാട് ഭാരവാഹി ഫിലിപ്പ് പി വിക്ക് കൈമാറി.
റേഡിയോ അവതാരകൻ ഷിബു മലയിലും സന്നിഹിതനായിരുന്നു. 2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൗണ്ട്സിലൂടെ സമാഹരിച്ച തുകയിൽ നിന്നാണ് ഇത് നൽകാൻ സാധിച്ചത്.
പ്രമേഹം ബാധിച്ച് കാല് മുറിക്കപ്പെട്ട മാവേലിക്കര സ്വദേശിക്ക് ഉപജീവന മാർഗമായി ഒരു മുചക്ര വാഹനം നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നതായി കൺവീനർമാരായ റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
്ുേിു