അബ്ബാസ് മലയിലിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ബഹ്റൈനിലെ സാമൂഹിക, ജീവ കാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ അബ്ബാസ് മലയിലിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.
ഫ്രൻഡ്സിൻ്റെ വിവിധ ഏരിയകളിലെ പ്രസിഡന്റ്, കേന്ദ്ര അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി, ജനറൽ സെക്രട്ടറി, കേന്ദ്ര സമിതി അംഗം, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അബ്ബാസ് മലയിൽ മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്.
സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി സമാപനവും നിർവഹിച്ചു.
ഖാലിദ് ചോലയിൽ, എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, ബദ്റുദ്ദീൻ പൂവാർ, ഗഫൂർ മൂക്കുതല, ഷംജിത്, മജീദ് തണൽ, അഹ് മദ് റഫീഖ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവരും സംസാരിച്ചു.
ിുു