കെ.എസ്.സി.എ മന്നത്ത് പത്മനാഭന്റെ 147ആം മന്നം ജയന്തിയും പുതുവർഷാഘോഷവും സംഘടിപ്പിച്ചു


കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ മന്നത്ത് പത്മനാഭന്റെ 147ാം മന്നം ജയന്തിയും പുതുവർഷാഘോഷവും സംഘടിപ്പിച്ചു. കെ.എസ്.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

ഡോ. ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ കലാകാരനും ചിത്രകാരനുമായ സന്തോഷ് പോരുവഴി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

കെ.എസ്.സി.എയുടെ പ്രവർത്തന രീതികൾ, വീക്ഷണങ്ങൾ, മുൻപോട്ടുള്ള പ്രവർത്തന ഉദ്ദേശ്യങ്ങൾ, മന്നത്ത് പത്മനാഭൻ നൽകിയിട്ടുള്ള സന്ദേശങ്ങൾ എന്നിവ പ്രസിഡന്റ്‌, രാജേഷ് നമ്പ്യാർ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു.

ബഹ്റൈനിൽ നിലവിൽ ഉള്ള കെ.എസ്.സി.എ സ്ഥാപക അംഗങ്ങളായ പി.ജി. സുകുമാരൻ നായർ, എസ്‌.എം പിള്ള, ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് മന്നത്ത് പത്മനാഭന്റെ പുതിയ ഛായാചിത്രം അനാച്ഛാദനം ചെയ്തു. തുടർന്ന് ഭരണസമിതി അവരെ ആദരിച്ചു.

കെ.എസ്.സി.എക്കു വേണ്ടി നിസ്വാർഥ സേവനം നൽകിയ വേണുനായർ, ജനാർദനൻ നമ്പ്യാർ, മോഹൻ നൂറനാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഗോപി നമ്പ്യാർ നയിച്ച ഗാനമേളയും ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നൃത്ത അധ്യാപിക സൗമ്യ അഭിലാഷിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ നൃത്തനൃത്തങ്ങളും നടന്നു. വൈസ് പ്രസിഡന്റ്‌ അനിൽ യു.കെ നന്ദി പറഞ്ഞു.

article-image

ു്ിു

You might also like

Most Viewed