പുന്നോൽ തണൽ ഫൗണ്ടേഷൻ പ്രതിനിധി പി.എം. അബ്ദുൽ നാസറിന് സ്വീകരണം നൽകി


ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ പുന്നോൽ തണൽ ഫൗണ്ടേഷൻ പ്രതിനിധി പി.എം. അബ്ദുൽ നാസറിന് ടി.എം.ഡബ്ല്യ.എ ബഹ്‌റൈൻ ചാപ്റ്റർ സ്വീകരണം നൽകി.

പ്രസിഡൻറ് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അബ്ദുന്നാസർ ഹ്രസ്വ വിവരണം നടത്തി.

നാലു പതിറ്റാണ്ടുകൾക്കുശേഷം തന്റെ പ്രവാസ ജീവിതത്തിൽനിന്നു വിടവാങ്ങുന്ന ടി.എം.ഡബ്ല്യു.എ സീനിയർ മെംബർ കെ.പി. റഹീസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. റെനീഷ് നന്ദി പറഞ്ഞു.

article-image

sfsdzf

You might also like

Most Viewed