ഡോ. മൻമോഹൻ സിങ് എം.ടി. വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുസ്മരണ യോഗം നടത്തി
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി.
സാഹിത്യവേദി കോഓഡിനേറ്റർ അൻവർ നിലമ്പൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപദേശകസമിതി ചെയർമാനും സാഹിത്യവേദി കോഓഡിനേറ്ററുമായ ലത്തീഫ് കോളിക്കൽ സ്വാഗത പ്രസംഗം നടത്തി.
മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.വി. രാജീവൻ മൻമോഹൻ സിങ്ങിനെയും എം.ടിയെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി.
എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, കെ.എം.സി.സി മുഹറഖ് ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഷഫീക്ക് യൂസുഫ്, സംസ്കൃതി മുഹറഖ് ഏരിയ സെക്രട്ടറി ജിജിൻ വെങ്ങിലാട്, പ്രതിഭ മുഹറഖ് പ്രതിനിധി സജീവൻ വടകര, പ്രിയദർശിനി ബുക്സ് പ്രതിനിധി അബ്ദുൽ സലാം, വോയ്സ് ഓഫ് ആലപ്പി ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്‌ണൻ, എം.എം.എസ് വൈസ് പ്രസിഡന്റുമാരായ ദിവ്യ പ്രമോദ്, അബ്ദുൽ മൻഷീർ, മുൻ പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ എന്നിവരും സംസാരിച്ചു.
വനിത വേദി ജോയിന്റ് കൺവീനർ ഷീന നൗസൽ നന്ദി പറഞ്ഞു.
gfgd