നിഫ്റ്റിൽ ചേർന്ന് പഠിക്കാൻ പ്രവാസികളുടെ മക്കൾക്കും ഇനി മുതൽ അവസരം


മനാമ


ഫാഷൻ വിദ്യാഭ്യാസത്തിനായി ബിരുദവും ബിരുദാനന്തര ബിരുദ പരിപാടികളും തുടരാൻ പ്രവാസി ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് അവസരം പ്രഖ്യാപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി. ഇന്ത്യയിലുടനീളം 19 കാമ്പസുകളുള്ള NIFT ഡിസൈൻ, ഫാഷൻ മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി മേഖലകളിൽ വിവിധ കോഴ്സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കാമ്പസുകളിൽ ലഭിക്കുന്ന ഓരോ കോഴ്‌സിലും മൂന്ന് സീറ്റുകളാണ് പ്രവാസി ഇന്ത്യക്കാർക്കായി മാറ്റിവെച്ചിരിക്കുന്നത്.

ബാച്ചിലർ ഓഫ് ഡിസൈൻ (4 വർഷത്തെ കോഴ്‌സ്), ടെക്സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, ആക്‌സസറി ഡിസൈൻ, നിറ്റ്‌വെയർ ഡിസൈൻ തുടങ്ങിയ സ്‌പെഷലൈസേഷനുകളിലാണ് കോഴ്സുകൾ ലഭിക്കുന്നത്. ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (4 വർഷത്തെ കോഴ്‌സ്)യും ഫാഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ (2 വർഷം), മാസ്റ്റർസ് ഇൻ ഡിസൈൻ, മാസ്റ്റർസ് ഇൻ ഫാഷൻ ടെക്നോളജിയും ഇവിടെ ലഭ്യമാണ്.

എൻആർഐ സീറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 6 ആണ്. പ്രവേശന പരീക്ഷ 2025 ഫെബ്രുവരിയിൽ നടത്തപ്പെടും. സമീപകാലത്ത് ഡാമൻ, ദാദ്രാ നഗർ ഹവേലി ഡാമൻ & ദിയു കേന്ദ്രഭരണപ്രദേശത്തിലും നിഫ്റ്റിന്റെ പുതിയ കാമ്പസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇവിടെ ടെക്സ്റ്റൈൽ ഡിസൈനിലെ ബിരുദ കോഴ്‌സും ഫാഷൻ മാനേജ്മെന്റിൽ മാസ്റ്റർസ് ഡിഗ്രിയും ലഭ്യമാണ്. മുംബൈയിൽ നിന്ന് 170 കിലോമീറ്ററും, സൂറത്തില്‍ നിന്ന് 125 കിലോമീറ്ററും ദൂരത്തിലാണ് ഈ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.

പ്രവാസി ഇന്ത്യക്കാർക്കായുള്ള അഡ്മിഷൻ കൗൺസലിംഗിനായി ഡാമൻ കാമ്പസിൽ 'ഓപ്പൺ ഹൗസ്' സംഘടിപ്പിച്ചിട്ടുണ്ടെന്നും, വിദ്യാർത്ഥികളുടെ സംശയനിവാരമണം ഇതിലൂടെ നടത്താമെന്നും കാമ്പസ് അക്കാഡമിക് കോർഡിനേറ്റർ ഡോ. വിദ്യു ഷേഖർ അറിയിച്ചു. +91-9995876421 അല്ലെങ്കിൽ +91-7012596156 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഇതിന്റെ വിശദ വിവരങ്ങൾ ലഭിക്കും. ഫാഷൻ മാനേജ്മെന്റ്, ഡിസൈൻ, ടെക്നോളജി എന്നിവ പഠിക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് ഡാമൻ NIFT കാമ്പസ് ഡയറക്ടർ ഡോ. സന്ദീപ് സച്ചൻ വ്യക്തമാക്കി.

article-image

ോ്ാിേ്ാേിൈ്േ

article-image

ോ്ാിേ്ുേ്ിീപ്ിേ

You might also like

Most Viewed