ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ നേതൃത്വത്തിൽ വിന്റർ ജാക്കറ്റ് വിതരണം നടത്തി
ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ നേതൃത്വത്തിൽ വിന്റർ ജാക്കറ്റ് വിതരണം നടത്തി. തുബ്‍ലി ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വിന്റർ ജാക്കറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തും നിർവഹിച്ചു.
മെംബർഷിപ് കോഓഡിനേറ്റർ ലിജോ ജോൺ ശൈത്യകാലത്തെ പ്രരോധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ക്യാമ്പിലെ അംഗങ്ങൾക്ക് ബോധവത്കരണം നൽകി. ട്രഷറർ അജിത് എടത്വ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.വൈസ് പ്രസിഡന്റ്, ശ്രീകുമാർ കറ്റാനം എക്സിക്യൂട്ടിവ് അംഗങ്ങളായ സുജേഷ് എണ്ണയ്ക്കാട്, ശ്രീജിത്ത് ആലപ്പുഴ, ജുബിൻ ചെങ്ങന്നൂർ, അരുൺ ഹരിപ്പാട്, ശാന്തി ശ്രീകുമാർ, ശ്യാമ ജീവൻ, ആശ മുരളീധരൻ, ശ്രീഷ ശ്രീകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
sdfdsf