ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി
അൽ ഫുർഖാൻ അധ്യായം അടിസ്ഥാനപ്പെടുത്തി ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സുബൈദ കെ.വി, സലിം ഇ.കെ, റുസ്ബി ബഷീർ എന്നിവർ ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാനിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ചു. ജാസിർ പി.പി, സഈദ് റമദാൻ നദ്‌വി, ജമാൽ നദ്‌വി, സമീർ ഹസൻ, സക്കീർ ഹുസൈൻ, സാജിദ സലിം, മൂസ കെ. ഹസൻ തുടങ്ങിയവർ പങ്കെടുത്തു.
ോൗ