ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ ഒ.ഐ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. രാജ്യതാൽപര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ വേളയിൽ, ലോകരാഷ്ട്രങ്ങൾക്ക് സ്വപ്നം കാണുവാൻ പറ്റാത്ത പല പദ്ധതികളും പ്രഖ്യാപിക്കുവാനും അത് നടപ്പിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അനുശോചന യോഗത്തിൽ നേതാക്കൾ പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, എൻ.എസ്.എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിജു ജോർജ്, ഐ.സി.ആർ.എഫ് അംഗം ചെമ്പൻ ജലാൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
fgfggfdfc