ഹോപ് ബഹ്റൈന് പുതിയ ഭാരവാഹിത്വം
ഹോപ് ബഹ്‌റൈനിന്റെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള സംഘടന തെരഞ്ഞെടുപ്പും നടന്നു. ഗുദൈബിയയിലെ ചായക്കട റസ്റ്റാറന്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഹോപ്പിന്റെ രക്ഷാധികാരി ഷബീർ മാഹി അധ്യക്ഷനായി. ഹോപ് സെക്രട്ടറി ജോഷി നെടുവേലിൽ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അൻസാർ മുഹമ്മദ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരി ഷബീർ മാഹി വരണാധികാരിയായി പുതിയ വർഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.
ഹോപ്പിന്റെ 2025 വർഷത്തെ ഭാരവാഹികളായി ഷിബു പത്തനംതിട്ട (പ്രസിഡന്‍റ്), ജയേഷ് കുറുപ്പ് (സെക്രട്ടറി), താലിബ് ജാഫർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് റഫീഖ് (വൈസ് പ്രസിഡന്‍റ്), ഷാജി എളമ്പിലായി (ജോയന്‍റ് സെക്രട്ടറി), ജോഷി നെടുവേലിൽ (മീഡിയ കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എക്സിക്യൂട്ടിവ് അംഗങ്ങളായ അഷ്‌കർ പൂഴിത്തല, മുജീബ് റഹ്മാൻ, മനോജ് സാംബൻ, നിസാർ മാഹി, ഷിജു സി.പി, ഫൈസൽ പട്ടാണ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗിരീഷ് കുമാർ ജി. സ്വാഗതം പറഞ്ഞ യോഗത്തിന് താലിബ് ജാഫർ നന്ദി പറഞ്ഞു. ഹോപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 34338436 (ഷിബു പത്തനംതിട്ട), 39889317 (ജയേഷ് കുറുപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
dfdfgghnb