ഫ്രണ്ട്സ് സർഗവേദി കായികമത്സരം; റിഫ ഏരിയ ഓവറോൾ ചാമ്പ്യന്മാർ


ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് സർഗവേദി സംഘടിപ്പിച്ച കായിക മത്സരത്തിൽ റിഫ ഏരിയ, ഓവറോൾ ചാമ്പ്യന്മാരായി.100 മീറ്റർ ഓട്ടം, പെനാൽറ്റി ഷൂട്ടൗട്ട്, സാക്ക് റൈസ് എന്നീ ഇനങ്ങളിൽ 40 വയസ്സിനു താഴെയുള്ളവർക്കും 40 വയസ്സിനു മുകളിലുള്ളവർക്കും വെവ്വേറെ മത്സരങ്ങളാണ് നടന്നത്.വാശിയേറിയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം റിഫ ഏരിയയും രണ്ടാം സ്ഥാനം മുഹറഖും മൂന്നാം സ്ഥാനം മനാമ ഏരിയയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, സമീർ ഹസൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിത വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിത സലിം തുടങ്ങിയവർ വിതരണം ചെയ്തു.

article-image

dfrdffgbghvgh

You might also like

Most Viewed