ബഹ്റൈനിൽ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് തുടക്കം
രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് തുടക്കം കുറിച്ച്, ബഹ്‌റൈനിലെ നാഷനല്‍ ആംബുലന്‍സ് സെന്റര്‍.
കിരീടാവകാശിയും പ്രധാനമന്ത്രിയുമാ, പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ആരംഭിച്ച ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മത്സരത്തില്‍ ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാർ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. സേവനമാവശ്യമുള്ളവർ 999 എന്ന എമര്‍ജന്‍സി ഹോട്ട് ലൈന്‍ നംബറില്‍ വിളിക്കണം.
ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോ ണ്ടര്‍ യൂനിറ്റുകളെ വിന്യസിക്കു ന്നതാണ് ആദ്യ ഘട്ടം. ഇടുങ്ങിയ നിരത്തുകളും, ഗതാഗത ക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സുകൾ എത്തുക.
dffgfgfgghjnjhn