പുതുവർഷം; വികസനത്തിന്റെയും, വളർച്ചയുടെയും പാതയിൽ ബഹ്റൈൻ


പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം എത്തുമ്പോൾ വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ മുന്നേറുകയാണ് ബഹ്റൈൻ.വ്യവസായിക ഉൽപാദന രംഗത്ത് രാജ്യം കൈവരിച്ചിട്ടുള്ള വളർച്ച പുതുവർഷത്തിൽ വികസന രംഗത്തിന് വളരെ യേറെ സഹായകമാകും.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭവും ഊര്‍ജമേഖലയിൽ നിര്‍ണായകവുമായ ബാപ്‌കോ ആധുനിക വത്കരണ പദ്ധതി കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. അൽബയും സൗദി അറേബ്യൻ മൈനിങ് കമ്പനിയും പരസ്പരം സഹകരിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ വളർച്ചയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. എന്നും നിക്ഷേപ സൗഹൃദ രാജ്യമായ, ബഹ്റൈനിലെ വിദേശനിക്ഷേപം 399.2 ദശലക്ഷം ദീനാറായി എന്നതും പ്രതീക്ഷ നൽകുന്നതാണ്. 2024 ആദ്യ പാദത്തിൽ ജി.സി.സി രാജ്യങ്ങളുമായുള്ള ബഹ്‌റൈന്റെ വ്യാപാരം കഴിഞ്ഞ വർഷത്തെ. ഇതേ കാലയളവിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക രംഗത്ത് മാത്രമല്ല ഡിജിറ്റൽ പരിവർത്തനത്തിലും രാജ്യം മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ പുരോഗതിയുടെ സൂചകമായ 2024 ഗ്ലോബൽ ഡി ജിറ്റ ലൈസേഷൻ ഇൻഡക്‌സിൽ ബഹ്‌റൈൻ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ്.
പുതുവർഷത്തിൽ വിനോദ സഞ്ചാരികളുടെ പ്രവാഹം രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായത് ടൂറിസം ബിസിനസ് മേഖലകളിലെ ഉണർവിന്റെ ശക്തമായ സൂചനയാണ്.

article-image

qarweswddesw

You might also like

Most Viewed