ഹോപ് ബഹ്‌റൈൻ ഒമ്പതാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്‌റൈൻ ഒമ്പതാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ എൺപതിലധികംപേർ പങ്കെടുത്തു.
സാമൂഹികപ്രവർത്തകരായ സഈദ് ഹനീഫ്, റഷീദ് മാഹി എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
ജയേഷ് കുറുപ്പ്, ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, സാബു ചിറമേൽ, നിസ്സാർ മാഹി, ഷിജു സി.പി, ഷാജി എളമ്പിലായി, മുജീബ് റഹ്മാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഷബീർ മാഹി, ഷിബു പത്തനംതിട്ട, അൻസാർ മുഹമ്മദ്, അഷ്‌കർ പൂഴിത്തല, താലിബ് ജാഫർ, മനോജ് സാംബൻ, സുജീഷ് കുമാർ, സുജേഷ് ചെറോട്ട, ശ്യാംജിത് കമാൽ, അജിത് കുമാർ, വിപിഷ് എം. പിള്ള എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ബ്ലഡ് ഡൊണേഷനിൽ പങ്കെടുത്ത എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
ddxdfg