മുഹറഖിലെ ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം


മനാമ: മുഹറഖിലെ ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിപ്പിക്കണമെന്ന് എം.പിമാർ. എം.പിമാരായ ഹമദ് അൽ ദോയും അബ്ദുൾവാഹദ് ഖരാത്തയുമാണ് ഈ ആവശ്യമുന്നയിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ പരിഗണനക്കായി സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ പ്രദേശത്തെ പൗരന്മാരോട് എം.പിമാർ അഭ്യർഥിച്ചു.

203 മുതൽ 205 വരെയുള്ള ബ്ലോക്കുകൾ ആശുപത്രിക്ക് ഏറ്റവും അടുത്തായതിനാൽ 24 മണിക്കൂറും സേവനം നൽകേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് ഹമദ് അൽ ദോ എം.പി ചൂണ്ടിക്കാട്ടുന്നു.

സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് അന്ത്യന്താപേക്ഷിതമാണ്. മാത്രമല്ല, അടുത്തുള്ള കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ (KHUH), ഹലാത് ബു മഹർ ഹെൽത്ത് എന്നിവയിലെ തിരക്ക് ഒഴിവാക്കാനും ഹെൽത്ത് സെന്റർ ദിവസം മുഴുവൻ തുറന്നു പ്രവർത്തിക്കുന്നതുവഴി സാധിക്കും.

കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റ ധാരാളം അടിയന്തര കേസുകളും മെഡിക്കൽ അപ്പോയിൻമെന്റുകളും ഉണ്ടാകാറുണ്ട്. അതുകൊണ്ട് അവിടെ തിരക്കൊഴിവാക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വൈകുന്നേരങ്ങളിലും പ്രദേശവാസികൾക്ക് ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു.

article-image

dvx

You might also like

Most Viewed