കെ.പി.എ എജുക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും കേരളത്തിലും പഠിച്ച 10, 12 ക്ലാസുകളിൽ വിജയം നേടുന്ന 34 കുട്ടികളാണ് 2024ലെ കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽവെച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥികളിൽനിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങ് ഹവാർ ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ സജിത സതീഷ് ഉദ്ഘാടനം ചെയ്തു. പി.എം.ഒ ഇന്ത്യ നാഷനൽ ഡിസാസ്റ്റർ ഗ്രൂപ് അംഗവും കൻസൾട്ടന്റുമായ ഡോ.അനൂപ് അബ്ദുല്ല മുഖ്യാതിഥിയും സീനിയർ കൗൺസിലറും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ഡോ. ജോൺ പനക്കൽ മുഖ്യ പ്രഭാഷകനായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, അസി. ട്രഷറർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. നിസാർ കൊല്ലം എക്സലൻസ് അവാർഡ് ചടങ്ങുകൾ നിയന്ത്രിച്ചു. അവാർഡ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, രാജ് കൃഷ്ണൻ, ബിജു ആർ.പിള്ള, രഞ്ജിത്, മജു വർഗീസ്, ഷമീർ സലിം, ചിൽഡ്രൻസ് പാർലമെന്റ് മെംബേർസ്, പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
waqaqsw