മൊയ്‌തീൻ പേരാമ്പ്രക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി
മനാമ: നീണ്ട 41 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് പോകുന്ന മൊയ്‌തീൻ പേരാമ്പ്രക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ചാപ്റ്റർ പ്രസിഡന്‍റ് നജീബ് കടലായി അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.
തണലിന്റെ തുടക്കം മുതൽ കൂടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചു പോക്ക് തീർച്ചയായും ഒരു നഷ്ടം തന്നെയാണെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച നജീബ് കടലായി, യു.കെ. ബാലൻ, മുജീബ് മാഹി, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, നൗഷാദ് മഞ്ഞപ്പാറ എന്നിവർ പറഞ്ഞു.
മറുപടി പ്രഭാഷണം നിർവഹിച്ച മൊയ്‌തീൻ പേരാമ്പ്ര, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാട്ടിലും തന്റെ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ജമാൽ കുറ്റിക്കാട്ടിൽ നന്ദി പറഞ്ഞു.
dfdxf