2035-ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് 20 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാൻ ബഹ്‌റൈൻ


2035-ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് 20 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാൻ ബഹ്‌റൈൻ. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തുകയെന്നതാണ് രാജ‍്യത്തിന്റെ ലക്ഷ്യം.

സൗരോർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താനുള്ള കർമ പദ്ധതി രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ച മറിയം അൽ ദാൻ എം.പിക്ക് മറുപടിയായി വൈദ്യുതി, ജലകാര്യ മന്ത്രാലയം പുനരുപയോഗ ഊർജം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.

ബഹ്‌റൈനിൽ നിലവിലുള്ള സൗരോർജ പ്രോജക്ടുകൾ ഇപ്പോൾ 70 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നുണ്ട്. അൽ ദുർ റിന്യൂവബിൾ എനർജി പ്ലാന്റ് വിപുലീകരണം പൂർത്തിയായാൽ 100 മെഗാവാട്ടുകൂടി കൂടും.

സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും പെട്രോളിയം ഇതര ഊർജ മേഖല വളർച്ച കൈവരിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ഊർജ സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനും പദ്ധതിയുണ്ട്. നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് സൗരോർജ ഉൽപാദനം വർധിപ്പിക്കാനാണ് ശ്രമം.

article-image

sdsd

You might also like

Most Viewed