അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു


മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ വിപുലമായ ആഘോഷം സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, ആക്ടിങ് പ്രിൻസിപ്പൽ അബ്ദർറഹ്മാൻ അൽ കൊഹേജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾ, എല്ലാ ഗ്രേഡ് തലങ്ങളിലെയും വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു.

തുടർന്ന് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ പാരായണവും നടന്നു. ദേശീയദിനത്തിന്റെ പ്രാധാന്യം, ബഹ്‌റൈന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ, പൈതൃകം, പാരമ്പര്യങ്ങൾ എന്നിവ വിശദമാക്കുന്ന പരിപാടികൾ നടന്നു.

പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക മാജിക് ഷോയും അനുബന്ധമായി നടന്നു. 5,000 വിദ്യാർഥികളും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും ആഘോഷങ്ങളിൽ പങ്കുചേർന്നു.

article-image

ംമംമ

You might also like

Most Viewed