തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ വിപുലമായ കുടുംബസംഗം സംഘടിപ്പിച്ചു


തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ വിപുലമായ കുടുംബസംഗം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും നാല്പത്തിരണ്ട് വർഷമായി ബഹ്റൈനിൽ പ്രവാസജീവിതം നയിക്കുന്ന ഈ മാസം  നാട്ടിലേക്ക് മടങ്ങുന്ന റഹീസ്. കെ.പിക്ക് സംഘടന യാത്രയയയപ്പ് നൽകി.

ടി.എം.സി.എ സെക്രട്ടറി  നവാസ് അവതാരകനായ  യോഗപരിപാടികളിൽ പ്രസിഡണ്ട് ഷംസു.വി.പി.അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫുവാദ് റഹീസ് മാഹിക്ക് ഉപഹാരം കൈമാറി. എക്സിക്യുട്ടീവ് കമ്മിറ്റിയംഗം റാഷി പൊന്നാട അണിയിച്ചു. അഫ്സൽ, ജാവേദ്, റയീസ്  എന്നിവർ ആശംസകൾ നേർന്നു. ഫിറോസ് മാഹി സ്വാഗതവും, മിഥുലാജ് നന്ദിയും പറഞ്ഞു. വിവിധ കലാകായിക പരിപാടികളും അരങ്ങേറി.

article-image

zcvzv

You might also like

Most Viewed