മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി കൂട്ടായ്മയായ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പ്രസിഡന്റായി സലാം മമ്പാട്ടു മൂലയും സെക്രട്ടറിയായി അനീസ് ബാബുവും ട്രഷററായി ലത്തീഫ് മരക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജോയന്റ് സെക്രട്ടറി: അവിനാഷ്, അസി. ട്രഷറർ: ശ്രീജേഷ്. വൈസ് പ്രസിഡന്റ്റുമാർ: നജീബ് എം.എം.എസ്, മുനീർ മുഹമ്മദലി, മജീദ് ടി.പി. സെക്രട്ടറിമാർ: യോഗേഷ്, സമീർ സലിം, ഷഫിൽ. കെ.എം.സി.സി ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ വാർഷിക യോഗത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു. ചീഫ് റിട്ടേണിങ് ഓഫിസർ പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളിയും റിട്ടേണിങ് ഓഫിസർമാരായ ഫൈസൽ കണ്ടീതാഴ, റിയാസ് ഓമാനൂർ, നൂറുദ്ദീൻ തിരുവള്ളൂർ എന്നിവരും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
xbb