സാമൂഹിക മാറ്റങ്ങളിലെ നന്മ തിന്മകളെ അവധാനതയോടെ സമീപിച്ച് ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് കുടുംബം കെട്ടുറപ്പുള്ളതാക്കണമെന്ന് പി. മുജീബ് റഹ്‌മാൻ
സാമൂഹിക മാറ്റങ്ങളിലെ നന്മ തിന്മകളെ അവധാനതയോടെ സമീപിച്ച് ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് കുടുംബം എന്ന സാമൂഹിക സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷ്യൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു.
ഫ്രൻഡ് സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ മനാമ കെ സിറ്റിയിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബിൻറെ തണലിൽ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ കേരളീയ സമൂഹത്തിൽ കുടുംബ സംവിധാനം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറെ സങ്കീർണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അജ്മൽ ശറഫുദ്ദീൻറെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മനാമ ഏരിയ പ്രസിഡൻറ് മുഹമ്മദ് മുഹ്‌യുദ്ദീൻ അധ്യക്ഷത വഹിച്ചു. ജാസിർ പി.പി സ്വാഗതവും മുനീർ എം.എം. നന്ദിയും പറഞ്ഞു. സമീർ, അബ്ദുല്ലത്തീഫ്, അജ്മൽ, ഇസ്‌ഹാഖ്, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
sgsg