കെ കരുണാകരന്റെ പതിനാലമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്റൈൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കെ കരുണാകരന്റെ പതിനാലമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്റൈൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിലെ ജനങ്ങളെ വികസനത്തിന്റെ സ്വപ്നം കാണുവാനും, അവയെ യഥാർഥ്യമാക്കുവാനും ശ്രമിച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.

ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ് സ്വാഗതവും, പ്രദീപ്‌ മേപ്പയൂർ നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ,ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ഒഐസിസി വൈസ് പ്രസിഡന്റ്‌ മാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്,ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ,സൈദ് ഹനീഫ എന്നിവർ സംസാരിച്ചു.

article-image

dsfsf

You might also like

Most Viewed