തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 95 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തി


തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 95 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ  നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ 15 മുതൽ 21 വരെ 261 പരിശോധനാ സന്ദർശനങ്ങളും 11 സംയുക്ത പ്രചാരണങ്ങളും നടത്തി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച  39 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.   

11 സംയുക്ത പരിശോധനാ കാമ്പയിനുകൾക്ക് പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ എട്ട് കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ഒന്ന്, സതേൺ ഗവർണറേറ്റിൽ  രണ്ട് എന്നിങ്ങനെ പരിശോധനാ കാമ്പയിനുകൾ നടത്തി. 

നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.  ഈ വർഷം ഇതുവരെ 55,595 പരിശോധനകളും 844 സംയുക്ത പ്രചാരണങ്ങളും നടത്തിയെന്നും, ഇതിൽ 2685 നിയമലംഘകരെ കണ്ടെത്തുകയും 6771 ക്രമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

article-image

sfdgdf

You might also like

Most Viewed