ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോർമേഷൻ ആന്റ് റീഹാബിലിറ്റേഷൻ ബഹ്റൈൻ തടവുകാർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ജി.സി.സി.മേഖലയിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തോടനുബന്ധിച്ചും ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോർമേഷൻ ആന്റ് റീഹാബിലിറ്റേഷൻ ബഹ്റൈൻ തടവുകാർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങൾ, പരമ്പരാഗത ഗെയിമുകൾ, ഫിസിക്കൽ, ഇലക്ട്രോണിക് പ്രവർത്തനങ്ങൾ, സിനിമാ പ്രദർശനം, ഗൾഫ് കപ്പ് മത്സരങ്ങൾ കാണൽ, ചിത്രരചന, കവിതാരചന മത്സരം എന്നിവ ഉൾപ്പെടെയുള്ള പരിപാടികളാണ് നടന്നത്.
ഇതോടൊപ്പം തടവുകാരുടെ തൊഴിൽ വൈദഗ്ധ്യവും കഴിവുകളും പ്രകടിപ്പിക്കുന്ന പ്രദർശനങ്ങളും നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയവുമായി ചേർന്ന് ബഹ്റൈൻ ഖുറാൻ ഗ്രാൻഡ് കോമ്പറ്റീഷനും നടന്നു.
dfsf