മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
മനാമ:
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി കൂട്ടായ്മയായ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മനാമ കെഎംസിസി ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. വിവിധ ജീവ കാരുണ്ണ്യ പ്രവർത്തങ്ങൾക് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ വാർഷിക യോഗത്തിൽ മുന്നൂറോളം പേര് പങ്കെടുത്തു. ചീഫ് റിട്ടേർണിങ് ഓഫീസർ
പി കെ ഇസ്ഹാഖ് വില്ല്യാപ്പള്ളിയും റിട്ടേർണിങ് ഓഫീസർമാരായ ഫൈസൽ കണ്ടീതാഴ, റിയാസ് ഓമാനൂർ, നൂറുദ്ദീൻ തിരുവള്ളൂർ എന്നിവർ ചേർന്ന് പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ :
പ്രസിഡന്റ് : സലാം മമ്പാട്ടുമൂല
ജനറൽ സെക്രട്ടറി : അനീസ് ബാബു
ട്രഷറർ : ലത്തീഫ് മരക്കാട്ട്
ഓർഗനൈസിങ്ങ് സെക്രട്ടറി : അവിനാഷ്
അസിസ്റ്റന്റ് ട്രെഷറർ : ശ്രീജേഷ് വടകര
വൈസ് പ്രസിഡന്റുമാർ : നജീബ് എംഎംസ്, മുനീർ, മജീദ് ടിപി
ജോയിൻ്റ് സെക്രട്ടറി : യോഗേഷ്, സമീർ സലിം, ഷഫീൽ യൂസഫ്
aaa