ഒ.ഐ.സി.സി എറണാകുളം പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ചു
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ പി.ടി.തോമസിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ഓൺലൈനായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ എറണാകുളം ജില്ലയുടെ ചാർജുള്ള ദേശീയ ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു , ഷമീം കെ.സി, ജീസൺ ജോർജ്, സൈത് എം.എസ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, സിൻസൺ പുലിക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ട്രഷറർ സാബു പൗലോസ് നന്ദി പറഞ്ഞു.
asdescdfsfd