പത്തേമാരി സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു


പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിങ്സ് ഡെന്റൽ സെന്ററുമായി ചേർന്ന് സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റ് മുഹമ്മദ് ഈറയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവഹിച്ചു. എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ. ആഗ്ന നേതൃത്വം നൽകി. ഡോ. രേഷ്മ ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഡോ. നൗഫൽ, ഡോ. മുഹമ്മദ് ജിയാദ്, ഡോ. നാസിയ എന്നിവരുടെ സേവനവും ക്യാമ്പിൽ നൽകി. ട്രഷറർ ഷാഹിദ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

article-image

dfxdfxdsaw

You might also like

Most Viewed