ബി.കെ.എസ് സംഗീത രത്ന പുരസ്കാരം സംവിധായകൻ ജെറി അമൽദേവിന് ഡിസംബർ 26ന് സമ്മാനിക്കും


ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബി.കെ.എസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന് ഡിസംബർ 26ന് നടക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ നാൽപ്പത് വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നത്. ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ ജെറി അമൽദേവിനെ സമാജം ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറും. സമാജം മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഡിഷനിൽ നിന്നും തെരഞ്ഞെടുത്ത അൻപതു ഗായകരാണ് 26 ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്. ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 26 ന് വൈകുന്നേരം 6.30ന് ക്രിസ്തുമസ്സ് കേക്ക് മത്സരവും 7 മണിക്ക് ക്രിസ്തുമസ്സ് ട്രീ മത്സരവും നടക്കും.

article-image

dfrdfdf

You might also like

Most Viewed