ജനബിയ ഹൈവേ വിപുലീകരണ പദ്ധതി പൂർത്തിയായി


ജനേബിയ ഹൈവേ വിപുലീകരണ പദ്ധതി പൂർത്തീകരിച്ചതായി വർക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജ് പ്രഖ്യാപിച്ചു. സൽമാൻ സിറ്റിയിലേക്കും ചുറ്റുമുള്ള റോഡ് ശൃംഖലയിലേക്കും പ്രവേശനം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്. ഏകദേശം നാല് കിലോമീറ്ററിലധികം ഭാഗത്ത് ഇരുവശങ്ങളിലേക്കും റോഡ് മൂന്നുവരിയായി വികസിപ്പിച്ചിച്ചതിനോടൊപ്പം ജങ്ഷനുകൾ നവീകരിക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സർവിസ് റോഡുകൾ, പാർക്കിങ് സ്ഥലങ്ങൾ, സുരക്ഷ തടസ്സങ്ങൾ, ട്രാഫിക് സുരക്ഷ നടപടികൾ നടപ്പിലാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

സൽമാൻ സിറ്റി, ബുദയ്യ, ജനാബിയ നിവാസികൾക്ക് ഏറെ പ്രയോജനകരമാണ് നവീകരണം. റോഡിൽ ഇപ്പോൾ മണിക്കൂറിൽ 10,500 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മന്ത്രി ഇബ്രാഹിം അൽ ഹവാജ് അറിയിച്ചു. മുമ്പ് മണിക്കൂറിൽ 6700 വാഹനങ്ങളെ മാത്രമേ ഉൾക്കൊള്ളാനാകുമായിരുന്നുള്ളൂ. റോഡിലെ പ്രതിദിന ട്രാഫിക് 54,600 വാഹനങ്ങൾ വരെ എത്തിയിട്ടുണ്ട്.

article-image

dsdesaswes

You might also like

Most Viewed