ഹമദ് രാജാവിന്റെ സിംഹാസനാരോഹണ രജത ജൂബിലി; സി.ബി.ബി വെള്ളി നാണയങ്ങൾ പുറത്തിറക്കി
ഹമദ് രാജാവിന്റെ സിംഹാസനാരോഹണ രജത ജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിയിലുള്ള സ്മാരക നാണയങ്ങൾ പുറത്തിറക്കി. 1000 നാണയങ്ങളാണ് പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് ഹമദ് രാജാവിന്റെ ഛായാചിത്രവും സിൽവർ ജൂബിലി ലോഗോയുമുണ്ട്. മറുവശത്ത് അൽ സാഖിർ പാലസും ചിത്രീകരിച്ചിരിക്കുന്നു. അത്യാധുനിക 3D സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാണയം രൂപകൽപന ചെയ്തിട്ടുള്ളത്.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ ആദ്യമായാണ് ഇത്തരം നാണയം രൂപകൽപന ചെയ്യുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം, നാണയത്തിന്റെ വിൽപനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴി ചാരിറ്റബ്ൾ ഓർഗനൈസേഷനുകൾക്ക് നൽകും.
asasasas