ക്രിസ്മസ്സിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ


ലോകമെമ്പാടമുള്ള വിശ്വാസി സമൂഹത്തോടൊപ്പം ബഹ്റൈനിലും വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ബഹ്‌റൈനിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്തുമസ് ആരാധനയിൽ പങ്കുചേരും. ബഹ്‌റൈൻ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിൽ ഇന്ന് രാത്രി 8.30ന് ക്രിസ്മസ് ശുശ്രൂഷകൾ നടക്കും. ഇസ ടൗൺ സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് 7.30 മുതൽ കരോൾ നടക്കും. ബഹ്‌റൈൻ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്രിസ്മസ് ശുശ്രൂഷകൾ വൈകീട്ട് ആറ് മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് നടക്കുന്നത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ ബർന്നബാസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി ഫാദർ പി.എൻ. തോമസ് കുട്ടി എന്നിവരുടെ സഹകാർമികത്വത്തിലുമാണ് പരിപാടികൾ നടക്കുന്നത്. ബഹ്‌റൈൻ മാർത്തോമ പാരീഷിൽ ഇന്ന് വൈകീട്ട് എട്ടു മുതൽ വിശുദ്ധ കുർബാനയും ക്രിസ്മസ് ആരാധനയും നടക്കും. സഹവികാരി റവറന്റ് ബിബിൻസ് മാത്യു ഓമനാലി ശുശ്രൂഷകൾ നിർവഹിക്കും. വികാരി റവ. ബിജു ജോൺ ക്രിസ്മസ് സന്ദേശവും നൽകും. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ വൈകീട്ട് ആറു മുതൽ സന്ധ്യനമസ്കാരവും തുടർന്ന് ക്രിസ്മസ് ശുശ്രൂഷ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവ നടക്കും.

പാത്രിയാർക്കിസ് ബാവായുടെ സെക്രട്ടറി മാർകോസ് മാർ ക്രിസ്റ്റഫോറസ് മെത്രാപോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവറന്റ് ഫാദർ ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലുമാണ് ശുശ്രൂഷകൾ നടക്കുന്നത്. ബഹ്‌റൈൻ മലയാളി സി.എസ്.ഐ പാരീഷിൽ വൈകീട്ട് 7.30ന് വികാരി റവറന്റ് മാത്യുസ് ഡേവിഡിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി ക്രിസ്മസ് ശുശ്രൂഷകൾ നടക്കും.

ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് കനാനായ ദേവാലയത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾ വൈകീട്ട് 6.30 മുതൽ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടക്കും. വികാരി ഫാദർ സണ്ണി ജോർജിന്റെ കാർമികത്വം വഹിക്കും. ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരീഷിൽ ക്രിസ്മസ് ശുശ്രൂഷകൾ വൈകീട്ട് 7.30 മുതൽ വികാരി റവറന്റ് മാത്യു ചാക്കൊയുടെ കാർമികത്വത്തിൽ നടക്കും. ബഹ്‌റൈൻ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് ദേവാലയത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾ സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽവെച്ച് വൈകീട്ട് 7.30ന് വികാരി റവറന്റ് അനുപ് സാമിന്റെ കാർമികത്വത്തിലാണ് നടക്കുന്നത്.

article-image

zddxzf

You might also like

Most Viewed