അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ വേ​ൾ​ഡ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി


ജി.സി.സി ഉൾപ്പെടെയുള്ള അമ്പതിൽപരം രാജ്യങ്ങളിലെ കെ.എം.സി.സികളുടെ പ്രതിനിധികൾ പങ്കെടുത്ത ഗ്ലോബൽ മീറ്റ് കോഴിക്കോട് നടന്നു. 

മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ സംസാരിച്ചു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ട്രഷറർ പി.കെ. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കാലത്തിങ്കൽ എന്നിവർ ബഹ്‌റൈൻ പ്രതിനിധികളായി സംബന്ധിച്ചു.   

കെ.പി. മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ) എന്നിവരെ വേൾഡ് കെഎംസിസിയുടെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്ത ഗ്ലോബൽ മീറ്റിൽ ബഹ്റൈനിൽ നിന്നുള്ള അസൈനാർ കളത്തിങ്കലിനെ സെക്രട്ടറിയായും പ്രഖ്യാപ്പിച്ചു.

You might also like

Most Viewed