ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സീനിയർ എക്സിക്യുട്ടീവ് അംഗം ടി.പി. ഉസ്‌മാന് യാത്രയയപ്പ് നൽകി
ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സീനിയർ എക്സിക്യുട്ടീവ് അംഗം ടി.പി. ഉസ്‌മാന് ബഹ്റൈൻ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. 46 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഉസ്മാന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. മെമന്റോ നൽകി ആദരിച്ചു.
ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ആശംസാപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ബിജു ബാൽ സി.കെ. അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു.
ഒ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ മനു മാത്യു സൈദ് എം.എസ്, ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.