ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സാമൂഹികപ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു


വർത്തമാനകാലത്ത് വർധിച്ചുകൊണ്ടിരിക്കുന്ന വംശീയതക്കെതിരെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിരോധം തീർക്കേണ്ടത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സാമൂഹികപ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ സെക്രട്ടറി സഈദ് റമദാൻ നദി നന്ദിയും പറഞ്ഞു. അനീസ് വി.കെ. മുഹമ്മദ് മുഹ്‌യുദ്ദീൻ, അജ്‌മൽ ശറഫുദ്ദീൻ, മൂസ കെ.ഹസൻ, ജലീൽ, റഷീദ സുബൈർ, സാജിദ സലിം, എ.എം. ഷാനവാസ്, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.

article-image

ുേ്ിു

You might also like

Most Viewed