പ്രീമിയം സേവന കേന്ദ്രം അഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്‌ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായി, സർക്കാർ സേവനങ്ങൾ വർധിപ്പിക്കുന്ന സംരംഭങ്ങളും പദ്ധതികളും സ്വീകരിക്കുന്നതിനായി മനാമയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോർട്സ്, റെസിഡൻസ് അഫയേഴ്‌സ് ആസ്ഥാനത്ത് പ്രീമിയം സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
അഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്‌ദുല്ല അൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എൻ.പി.ആർ.എ. അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫ പങ്കെടുത്തു.
രണ്ട് മണിക്കൂറിനുള്ളിൽ ബഹ്റൈൻ പൗരന്മാർക്ക് പാസ്പോർട്ട് മാറ്റിസ്ഥാപിക്കൽ, നവജാതശിശുക്കൾക്ക് പാസ്പോർട്ട് നൽകൽ തുടങ്ങിയ ദ്രുതഗതിയിലുള്ള സേവനങ്ങളാണ് പ്രീമിയം സർവീസ് സെന്ററിലൂടെ നൽകുന്നത്.
പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ നൽകുന്നതിനും വേഗത, കാര്യക്ഷമത, മികവ് എന്നിവ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രീമിയം സേവന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
zxfvzv