പാലക്കാട് ഹസനിയ സമ്മേളനം: പ്രചരണ സംഗമം നടത്തി


മനാമ ജനുവരി 24 , 25, 26 തിയ്യതികളിലായി നടക്കുന്ന പാലക്കാട് ജാമിഅ ഹസനിയ വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനായി ഹമ്പനിയ ബഹ്റൈൻ കമ്മിറ്റി പ്രചരണ സംഗമം സംഘടിപ്പിച്ചു. ഉമുൽഹസം ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സ്ഥാപന സാരഥിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവ അംഗവുമായ മാരായ മംഗലം അബ്ദുറഹിമാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി , സയ്യിദ് ബാഫഖി തങ്ങൾ , റഫീക്ക് ലത്വീഫി വരവൂർ, ഷാനവാസ് മദനി, അബ്ദുറസാക്ക് ഹാജി ഇടിയങ്ങര എന്നിവർ സംബന്ധിച്ചു അബ്ബാസ് മണ്ണാർക്കാട് സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.

article-image

wefrew34ew

You might also like

Most Viewed