മൈത്രി ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൊണ്ട് നടന്ന ക്യാമ്പ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അദ്ധ്യക്ഷതയിൽയിൽ സാമൂഹിക പ്രവർത്തകൻ കെടി സലിം ഉദ്ഘാടനം ചെയ്തു.

അൽ ഹിലാൽ പ്രതിനിധി ഷി ജിൻ, സാമൂഹിക പ്രവർത്തകരായ, സൽമാനുൽ ഫാരിസ്, റംഷാദ്, മൈത്രി രക്ഷാധികാരികളായ നിസാർ കൊല്ലം , ഷിബു പത്തനംതിട്ട എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ,ജോയിന്റ് സെക്രട്ടറി സലീം തയിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ,അൻവർ ശൂരനാട്, ഷിബു ബഷീർ, ഷാജഹാൻ, അനസ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും, മൈത്രി ട്രെഷർ അബ്ദുൽ ബാരി നന്ദി യും പറഞ്ഞു.

article-image

േ്ുേു

You might also like

Most Viewed