തണൽ ബഹ്‌റൈൻ ചാപ്റ്റർ ‘വനിത മെഡിക്കൽ ഫെയർ’ സംഘടിപ്പിച്ചു
ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ‘വനിത മെഡിക്കൽ ഫെയർ’ സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ബഹ്‌റൈൻ കേരളീയ സമാജം വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ റഷീദ് മാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.
‘സ്തനാർബുദം സ്വയം തിരിച്ചറിയുന്നത് എങ്ങനെ’ എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. സിൽവി ജോൺ ക്ലാസെടുത്തു. ബഹ്‌റൈൻ പ്രതിഭ വനിത വിഭാഗം ജനറൽ സെക്രട്ടറി റീഗ പ്രദീപ്, സുബൈർ കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.
സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ ചെക്കപ് കൂപ്പണുകളുടെ ഉദ്ഘാടനം മിനി മാത്യുവിന് നൽകിക്കൊണ്ട് റഷീദ് മാഹി നിർവഹിച്ചു. അൽ ഹിലാൽ മാർക്കറ്റിങ് മാനേജർ ഉണ്ണി, നൗഫൽ എന്നിവർ സംബന്ധിച്ച പരിപാടി ഫൈസൽ പാട്ടാണ്ടി, മണിക്കുട്ടൻ, ഫൈസൽ മടപ്പള്ളി എന്നിവർ നിയന്ത്രിച്ചു. ട്രഷറർ യു.കെ. ബാലൻ നന്ദി പറഞ്ഞു.
ോേേ്ി