ബഹ്‌റൈൻ ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു
ജന്മനാടിനെ സ്നേഹിക്കുന്നതുപോലെത്തന്നെ നമ്മൾക്ക് തൊഴിൽ തരുന്ന നാടിനെയും നിങ്ങൾ സ്നേഹിക്കണം എന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഹ്‌റൈൻ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നെൽസൺ വർഗീസ് നന്ദി രേഖപ്പെടുത്തി.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ ആശംസപ്രസംഗം നടത്തി.
്േിേ്ി