ബാപ്‌കോയുടെ ഉൽപാദനശേഷി പ്രതിദിനം 4,00,000 ബാരലായി ഉയർന്നതായി അധികൃതർ


ബാപ്‌കോ ആധുനികീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ, ബാപ്‌കോയുടെ ഉൽപാദനശേഷി പ്രതിദിനം 4,00,000 ബാരലായി ഉയർന്നതായി അധികൃതർ അറിയിച്ചു. 42 ശതമാനം വർധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഈ ഒരു നേട്ടം രാജ്യത്തെ ഊർജ മേഖലയുടെ പരിവർത്തനത്തിന് വഴിതെളിക്കുമെന്ന് ബാപ്‌കോ എനര്‍ജി ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ മാര്‍ക്ക് തോമസ് വ്യക്തമാക്കി.

പെട്രോളിയം ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്‍റെ സ്ഥാനം ഉയർത്തുന്നതിനും പദ്ധതി സഹായകരമാകും. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപമാണ് സുപ്രധാനമായ ഈ പദ്ധതി. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസിങ് യൂനിറ്റുകളും അടങ്ങുന്ന പദ്ധതി പ്രാദേശിക പങ്കാളികള്‍ക്കൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കണ്‍സോർഷ്യമാണ് നടപ്പാക്കിയത്.

article-image

ാൂൂ

You might also like

Most Viewed