വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി


വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. തിരുവള്ളുര്‍ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ ആണ് മരിച്ചത്. 47 വയസായിരുന്നു പ്രായം. കഴിഞ്ഞ 20 വർഷമായി ബഹ്റൈനിലുണ്ട്. ഇന്നലെ രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: മുംതാസ്. മക്കൾ: ആൽഫിയ, ഫറാസ്.

You might also like

Most Viewed