ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ബഹ്‌റൈന്റെ ദേശീയദിനം ആഘോഷിച്ചു
ബഹ്‌റൈന്റെ ദേശീയദിനാഘോഷം ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഘോഷയാത്ര, കായിക മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
ഡോ. ഫെമിൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ , ഫ്രൻഡ്‌സ് വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദ സലിം, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം തുടങ്ങിയവർ ആശംസകൾ നേർന്നു. അസോസിയേഷൻ വൈസ് പ്രെസിഡന്റുമാരായ ജമാൽ നദ്‌വി, സമീർ ഹസൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയാ പ്രെസിഡന്റുമാരായ മൂസ കെ.ഹസൻ, മുഹമ്മദ് മുഹ്യുദ്ദീൻ, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.