ഓട്ടം ഫെയ്റിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് 2025 ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ


ബഹ്റൈനിൽ എല്ലാ വർഷവും നടക്കാറുള്ള ഓട്ടം ഫെയ്റിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് 2025 ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. അതേസമയം സുഗമമായ പ്രവേശനം ഉറപ്പാക്കാൻ www.theautumnfair.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കുന്ന മേള ജനുവരി 31, ഫെബ്രുവരി 1ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ വരെയും തുറന്നിരിക്കും.

ജനുവരി 26നും 27നും രാവിലെ സ്ത്രീകൾക്ക് മാത്രമായി പ്രവേശനം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ മേളയ്ക്ക് എത്തുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യമൊരുക്കുമെന്നും, ഇവിടെ നിന്ന് പ്രദർശനവേദിയിലേയ്ക്ക് കോംപ്ലിമെൻ്ററി ഷട്ടിൽ ബസുകൾ ഏർപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു.

article-image

േോ്േോ്

You might also like

Most Viewed