സാംസ്കാരിക വൈവിധ്യത്തിന്റെ നിറവിൽ ഇന്ത്യൻ സ്കൂൾ ഫെയറിന് വൻ ജന പങ്കാളിത്തം
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് പ്രശംസിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ സജീവ പങ്കാളിത്തം അദ്ദേഹം എടുത്തുകാട്ടി. ഭാരത് കോ ജാനിയെ ക്വിസിൽ പങ്കെടുക്കാൻ ബഹ്റൈനിൽ നിന്നുള്ള 8,000 രജിസ്ട്രേഷനുകളിൽ 3,200 എണ്ണം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ളതായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂളിൽ കാര്യമായ ശ്രദ്ധ ലഭിക്കുന്നു. രാജ്യത്തെ നിയമങ്ങൾ പാലിച്ചതിന് അംബാസഡർ സ്കൂളിനെ അഭിനന്ദിച്ചു.
അതിഥികൾക്ക് മെമന്റോകൾ സമ്മാനിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ഗായകൻ വിനീത് ശ്രീനിവാസനും സംഘവും ഹരം പകരുന്ന ഗാനങ്ങളിലൂടെ സദസ്സിനെ ആകർഷിച്ചു. വെള്ളിയാഴ്ചയും മേള തുടരുമ്പോൾ, ഗായിക ടിയ കർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത മേളക്കായി പ്രതീക്ഷകൾ ഉയർന്നു. ഇന്നലെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ സാംസ്കാരിക പ്രദർശനങ്ങളിലും മുഖ്യ വേദിയിലെ ഗാനമേളയിലും മുഴുകിയപ്പോൾ കുട്ടികൾ സ്റ്റാളുകളിലെ ഗെയിമുകളിലും ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിനോദങ്ങളിലും മേള ആസ്വദിച്ചു.
മേളയെ ഒരു ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിൽ സമൂഹത്തിന്റെ അകമഴിഞ്ഞ പങ്കാളിത്തം ഉണ്ടായതിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
്േു്േി
്െ്ം
്ം
ീിോേി്