കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈന്റെ ദേശീയ ദിനം ആഘോഷിച്ചു
ബഹ്‌റൈന്റെ ദേശീയ ദിനവും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ആം വാർഷികത്തോടുമനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു.
ജേക്കബ് തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അരുൺ ആർ പിള്ള, അഷ്‌കർ, അനൂപ് ശ്രീരാഗ്, ശംഭു, രാജേഷ്, വിനോദ് ഓച്ചിറ,മുബാഷ്, ആദർശ് സായ് ഷൈജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ തോമസ് ഫിലിപ്പ് നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം കലാപരിപാടികളും അരങ്ങേറി.
ംുംിവു