കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിഫ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.
ി്ു്ിു