കേരള കാത്തലിക് അസോസിയേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദി ഇന്ത്യൻ ടാലന്‍റ് സ്കാൻ 2024 സമാപിച്ചു
കേരള കാത്തലിക് അസോസിയേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദി ഇന്ത്യൻ ടാലന്‍റ് സ്കാൻ 2024 സമാപിച്ചു. ഇതിന്റെ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാനവും സെഗയയിലെ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടന്നു.
മുഖ്യാതിഥി പ്രമുഖ സിനി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയും നർത്തകിയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ, ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് മാനേജിങ് ഡയറക്ടർ കെ.ജി.ബാബുരാജൻ, ഏഷ്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആന്റണി ജൂഡ് ടി.ജെ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ പ്രസിഡന്‍റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെ.സി.എ -ബി.എഫ്.സി ദി ഇന്ത്യൻ ടാലന്‍റ് സ്കാൻ 2024 കലാതിലകം പുരസ്‌കാരം 85 പോയന്‍റോടെ ന്യൂ ഇന്ത്യൻ സ്‌കൂളിലെ നിഹാര മിലനും കലാപ്രതിഭ പുരസ്‌കാരം 76 പോയന്‍റോടെ ഏഷ്യൻ സ്‌കൂളിലെ ശൗര്യ ശ്രീജിത്തും കരസ്ഥമാക്കി.
നൃത്താധ്യാപക അവാർഡ് കെ പ്രശാന്തും, സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരിയും സ്വന്തമാക്കി. കെ.സി.എ അംഗങ്ങൾക്കായി നടത്തുന്ന സർഗോത്സവ് 2025ന്റെ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. എക്‌സ് ഒഫീഷ്യോയും വൈസ് പ്രസിഡന്റുമായ ലിയോ ജോസഫ് നന്ദി പറഞ്ഞു.
ിംുിു