ബഹ്റൈൻ കേരളീയ സമാജം വനിതവേദി ‘വൗ മോം’ എന്ന പേരിൽ വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ അഞ്ചു മുതൽ 13 വരെ വയസ്സുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ‘വൗ മോം’ എന്ന പേരിൽ വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,  സമാജം വനിതവേദി പ്രസിഡന്റ് മോഹിനി തോമസും സെക്രട്ടറി ജയ രവികുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

മത്സരങ്ങൾ ജനുവരി 9ന് ആരംഭിച്ച് 31ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. പങ്കെടുക്കുന്നവർ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്ന ടാലന്‍റ് റൗണ്ട്, ഇന്ത്യൻ സിനിമയിൽനിന്നുള്ള നൃത്തങ്ങൾ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനുള്ള സിനിമാറ്റിക് ഡാൻസ് റൗണ്ട്, മത്സരാർഥിയുടെ കുടുംബാംഗങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന ഫാമിലി ചിത്രീകരണ റൗണ്ട്, മുൻകൂട്ടി നൽകുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംഭാഷണ റൗണ്ട്, ഫാഷൻ ഷോ, ചോദ്യോത്തര റൗണ്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ റൗണ്ടുകൾ അടങ്ങിയതാണ് മത്സരം.   

ഓരോ റൗണ്ടിലും കാഴ്ചവെക്കുന്ന പ്രകടനത്തിന്‍റെ അടിസ്ഥനത്തിൽ മികച്ച അമ്മയെയും രണ്ട്, മൂന്ന് സ്ഥാനക്കാരെയും നിർണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെയും തെരഞ്ഞെടുക്കുമെന്നും, മത്സരാർഥികൾ കർട്ടൻ റൈസർ പ്രോഗ്രാമിന് മുമ്പായി  സ്വയം ആമുഖത്തോടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ നൽകണമെന്നും സംഘാടകർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 32052047 അല്ലെങ്കിൽ 39115221 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

േ്ി്േി

You might also like

Most Viewed