വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയ്ക്ക് പുതിയ നേതൃത്വം
മനാമ
ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ സമ്മേളനവും, 2025 -2026 വർഷത്തേയ്ക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും നടന്നു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് ഗോകുൽ കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. 2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡൻറ് അനസ് റഹിം, ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ വൈസ് പ്രസിഡൻറ് അൻഷാദ് റഹിം നന്ദി അറിയിച്ചു.
മുഹറഖ് ഏരിയയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ :- ഗോകുൽ കൃഷ്ണൻ (പ്രസിഡൻറ്), അൻഷാദ് റഹിം (സെക്രട്ടറി), രാജേഷ് കുമാർ (ട്രഷറർ), അതുൽ സദാനന്ദൻ (വൈസ് പ്രസിഡൻറ്), അഖിൽ ഉണ്ണികൃഷ്ണൻ (ജോയിൻ സെക്രട്ടറി). കൂടാതെ നിതിൻ ചെറിയാൻ സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും, മോൻസി ജേക്കബ്, അരുൺ ദേവ്, വിഷ്‌ണു മോഹൻ, ഷിയാസ് ഷാജഹാൻ, രാജേഷ് പി ആർ എന്നിവർ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
തെരെഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ സിബിൻ സലിം, ധനേഷ് മുരളി, അനസ് റഹിം, ജോഷി നെടുവേലിൽ എന്നിവർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മുഹറഖ് ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3893 7565 (അൻഷാദ്), 3228 4068 (ഗോകുൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
aa